സാമൂഹ്യ സുരക്ഷാ മിഷന്റെ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക് ഹെല്‍ത്ത് വിഷയങ്ങളില്‍ നേടിയ ബിരുദാനന്തര ബിരുദവും ഡിസബിലിറ്റി/ആരോഗ്യ മേഖലകളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. www.socialsecuritymission.gov.in വെബ്സൈറ്റ് വഴി ജൂലൈ 14 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04712348135, 2341200.
