പാലക്കാട്: ജില്ലാ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (രണ്ടുവർഷം) യോഗ്യതയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 18- 40. എം.ആർ.ഐ സ്‌കാനിംഗ് പ്രവർത്തിപരിചയം നിർബന്ധം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ജൂൺ 26 ന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ൽ അയക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രി ഓഫീസിൽ ലഭിക്കും. ഫോൺ: 0491- 2533327, 2534524.
