പാലക്കാട്: ഒന്നാംവിള കൃഷി ആവശ്യത്തിനായി മലമ്പുഴ ഇടതുകര, വലതുകര കനാലുകള്‍ ജൂലൈ 1 ന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി ഉപദേശക സമിതി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാംവിള കൃഷിക്കായി ഡാം തുറക്കാന്‍ തീരുമാനിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് കനാലുകളില്‍ വളര്ന്നുനില്ക്കുന്ന കുറ്റിച്ചെടികളും പാഴ് വസ്തുക്കളും കര്‍ഷകരുടെ കൂട്ടായ്മയില്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.
