ഇന്റര്‍വ്യൂ

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂലൈ 6 രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത- സര്‍വ്വേയര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ സര്‍വ്വെ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍/സര്‍വ്വേ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യത ഉളളവര്‍ അന്നേ ദിവസം കട്ടപ്പന ഗവ. ഐടിഐ പ്രിന്‍സിപ്പാല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിപ്പിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 04868 272216