കാസർഗോഡ്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച പുസ്തകാസ്വാദന കുറിപ്പ് രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ബല്ലയിലെ എം.നന്ദന ഒന്നാം സ്ഥാനം നേടി. ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗിലെ അനഘ ടി രണ്ടാം സ്ഥാനവും, ആദിത്യ.വി മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ചെമ്മനാട്ടെ നന്ദന.ഇ ഒന്നാം സ്ഥാനവും സി.എച്ച്. എസ്.എസ് ചട്ടഞ്ചാലിലെ കല്യാണി വിനോദ് രണ്ടാം സ്ഥാനവും ജി.എച്ച്.എസ്. കാലിച്ചാനടുക്കത്തെ ആന്‍ കാതറിന് മൂന്നും സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ അനന്യ.കെ ഒന്നാം സ്ഥാനവും നീലേശ്വരം സെന്റ് ആന്റ്സ് എ.യു.പി.സ്കൂളിലെ അഭിനവ് ഷാജി രണ്ടാംസ്ഥാനവും ദുര്‍ഗ ഹയര്‍സെക്കന്ററി സ്കൂളിലെ ആദിദേവ്.പി മൂന്നാംസ്ഥാനവും നേടി. കന്നഡ വിഭാഗത്തില്‍ എടനീര്‍ സ്വാമിജീസ് എച്ച് എസ് എസിലെ വൈ ദയാനന്ദ വിജയിയായി. യുപി വിഭാഗംബാലസാഹിത്യം, ഹൈസ്കൂള്കഥ , ഹയര്‍ സെക്കന്‍ഡറി നോവല്‍ എന്നീ വിഭാഗങ്ങളിലായാണ് ആസ്വാദനക്കുറിപ്പ് മത്സരം നടത്തിയത്. വിജയികള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് അറിയിച്ചു. ഫോണ്‍: 04994 255145, 7907246337
