വഴിയരികിൽ അന്തിയുറക്കിയ വയോധികന് സുരക്ഷിത അഭയം ഒരുക്കി എം എൽ എ. പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ ഇടപ്പെട്ട് 60 വയസുള്ള ദാസനെയാണ് അഗതി കേന്ദ്രത്തിലേക്ക് മാറ്റിയത്.
പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് കഴിഞ്ഞ മൂന്നാഴ്ചയായി അന്തിയുറത്തിയിരുന്ന ദാസന്റെ വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ അഗതി കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡൻസ് കേന്ദ്രത്തിലേക്കാണ് വയോധികനെ മാറ്റിയത്.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസർ പി ആർ അജയ് ഘോഷ്, പുതുക്കാട് താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ ബിനോജ് ജോർജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ദാസനെ അഗതി കേന്ദ്രത്തിലേക്ക് മാറ്റിയത്.
