ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ നേതൃതത്തിൽ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി .കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു .അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.പി .വിജയ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും ദീപശിഖ ഒളിബ്യൻ ടി ഗോപി ഏറ്റുവാങ്ങി .ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ .മധു ,ജില്ലാ അത് ലറ്റിക് സെക്രട്ടറി ലൂക്ക ഫ്രാൻസിസ്,ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ തുടങ്ങിയവർ പങ്കെടുത്തു.