ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് കരാർ നിയമനത്തിന് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മാസ സഞ്ചിത ശമ്പളം 21,850 രൂപ. വകുപ്പ് നീതിന്യായം (സിവിൽ).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കാസർകോട് – 671123 എന്ന വിലാസത്തിൽ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളിൽ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് പ്രത്യേകം സൂചിപ്പിക്കണം.