കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 26 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലത്ത് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കുണ്ടറ, കൊറ്റങ്കര, മയ്യനാട്, ഇളമ്പള്ളൂർ, ചാത്തന്നൂർ, പനയം മേഖലകളില്‍ പരിശോധന നടത്തി. ഒരു സ്ഥാപനത്തിൽ നിന്ന് പിഴയീടാക്കി. 86 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര താലൂക്കിലെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയില്‍ 10 കേസുകളില്‍ പിഴയീടാക്കി.138 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട് , ചവറ, തെക്കുംഭാഗം, ഓച്ചിറ, തേവലക്കര, തഴവ, തൊടിയൂര്‍ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ പിഴയീടാക്കി. 102 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് കേസുകളില്‍ പിഴ ഈടാക്കുകയും 37 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിൽ ഡെപ്യൂട്ടി തഹസിൽദാർ ജി. ശശിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഒരു കേസിൽ ഫൈൻ ഈടക്കുകയും ആറ് കേസുകൾക്ക് താക്കീത് നൽകുകയും ചെയ്തു.
പുനലൂർ ടൗൺ മേഖലയിൽ ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ക്ക് താക്കീത് നല്‍കി.