കണ്ണൂർ: പ്ലസ് ടു സയന്‍സ് പരീക്ഷക്ക് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2019 ലെ നീറ്റ്/എഞ്ചിനീയറിങ്ങ് പൊതുപ്രവേശന പരീക്ഷക്ക് മുമ്പായി ഒരു വര്‍ഷത്തെ കോച്ചിങ്ങ് ക്ലാസ് നടത്തുന്നു. താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവ സഹിതമുള്ള അപേക്ഷ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കോര്‍ ഷീറ്റിന്റെയും പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം 26 ന് മുമ്പ് ഐ ടി ഡി പി ഓഫീസില്‍ എത്തിക്കണം. 2018 ലെ പ്രവേശന പരീക്ഷക്കായി ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ പ്രസ്തുത വിവരം അപേക്ഷയില്‍ പ്രതേ്യകം രേഖപ്പെടുത്തണം. ഫോണ്‍: 0497 2700357.
