തിരുവനന്തപുരം : അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള വെങ്ങാന്നൂർ ചാവടിനട പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡും ബിരുദവും. പ്രവൃത്തി സമയം വൈകിട്ട് നാലുമണി മുതൽ രാവിലെ എട്ടുമണി വരെ. 2019 മാർച്ച് 31 വരെയാണ് കരാർ നിയമനം.  താൽപ്പര്യമുള്ളവർ ജൂൺ 27 ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റയും ബന്ധപ്പെട്ട സർച്ചിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.