തിരുവനന്തപുരം:പെരുങ്കടവിള അഡിഷണൽ എ.സി.ഡി.എസിന്റെ പരിധിയിലുള്ള പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ – ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാവുകയും 46 വയസ് കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം. 2014 ൽ അപേക്ഷ സമർപ്പിക്കുകയും, ഇപ്പോൾ പ്രായപരിധി പിന്നിടുകയും ചെയ്തവർക്കും അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വരെ പഠിച്ചവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകളുടെ പകർപ്പുകൾ സഹിതം ജൂലൈ 20 ന് മുൻപ് സമർപ്പിക്കണം.