കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ഇലത്താളം, കുഴല്‍, സോപാനപ്പാട്ട്, സംബന്ധി തസ്തികകളില്‍ അപേക്ഷിച്ചവര്‍ക്ക് വൈക്കം ക്ഷേത്ര കലാപീഠത്തില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തും. ജൂലൈ അഞ്ചിന് ഇലത്താളം, ആറിന് കുഴല്‍, ഏഴിന് സോപാനപ്പാട്ട്, 11 മുതല്‍ 17 വരെയും 24 മുതല്‍ 26 വരെയും സംബന്ധി തസ്തികകളില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. പ്രശസ്ത ക്ഷേത്ര വാദ്യ കലാകാരന്മാര് ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡായിരിക്കും അഭിമുഖം നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വാദ്യോപകരണങ്ങള്‍ കൊണ്ടു വരണം. ഇന്റര്‍വ്യൂ മെമ്മോ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ തീയതിക്ക് മൂന്ന് ദിവസം മുമ്പ് വരെ മെമ്മോ ലഭിക്കാത്തവര്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം. വിശദവിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും
