– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 %
ആലപ്പുഴ: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 31) 1120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1278 പേര് രോഗമുക്തരായി. 10.01 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകന് രോഗം ബാധിച്ചു. ആകെ 2,15,421 പേര് രോഗമുക്തരായി. 10064 പേര് ചികിത്സയിലുണ്ട്.
267 പേര് കോവിഡ് ആശുപത്രികളിലും 1903 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6200 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 297 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 3150 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1711 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24316 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 11185 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.