വായനദിനവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റേയും സഹകരണത്തോടെ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ ന്ന് രണ്ട് പേര്‍ വീതമുള്ള സംഘമാണ് മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തില്‍ അമൃത വിദ്യാലയത്തിലെ അതുല്‍ കൃഷ്ണ, പി.ആര്‍ ദേവജിത്ത് എന്നിവരടങ്ങിയ സംഘം ഒന്നാം സ്ഥാനവും, മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അമല്‍ മോഹന്‍, വിഷ്ണു നന്ദന്‍ എന്നിവരടങ്ങിയ സംഘം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ഉപഹാരം 25ന് കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വായനവാരാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്വിസ് മത്സരം കാതോലിക്കേറ്റ് കോളേജ് മുന്‍അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ.എം.എസ് സുനില്‍ നയിച്ചു.