ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍       സ്‌ക്വാഡ് പരിശോധന തുടരുന്നു. മഞ്ചേരി, വായ്പ്പാറപ്പടി, മരത്താണി, മഞ്ഞപ്പറ്റ, എളങ്കൂര്‍ എന്നിവിടങ്ങളിലെ  ആറ് റേഷന്‍ കടകളടക്കം എട്ട് വ്യാപാര സ്ഥാപനങ്ങള്‍   പരിശോധിച്ചു.  റേഷന്‍ കടകളില്‍  കര്‍ശനമായ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ചു.  റേഷന്‍ കടകളില്‍ ഓഗസ്റ്റ് മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളുടെയും കിറ്റിന്റെയും ലഭ്യത ഉറപ്പുവരുത്തി.  ഒരു റേഷന്‍ കടയില്‍  ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് ഒരു കടയ്ക്ക് നോട്ടീസ് നല്‍കി. പൊതുവിപണി പരിശോധനയില്‍ എല്ലാ കടക്കാരോടും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചു.  തൃക്കലങ്ങോട്, എളങ്കൂര്‍ എന്നിവിടങ്ങളിലെ കിറ്റ് പാക്കിങ് സെന്റുകള്‍ പരിശോധിച്ച് പാക്കിങ് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി.
ചെരണിയിലെ എന്‍.എഫ്.എസ്.എ ഗോഡൗണ്‍ പരിശോധിച്ച് ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് വിവരം വിലയിരുത്തി.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി. പ്രദീപ്, ജീവനക്കാരനായ രഞ്ജിത്ത്  എന്നിവര്‍ പങ്കെടുത്തു.  താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.