പൊന്നാനി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും ഗര്‍ഭിണികളായവര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ക്യാമ്പുകളിലായി 248 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.  ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ്  ഗര്‍ഭിണികള്‍ക്കായി നഗരസഭ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ശാദി മഹല്‍ ക്യാമ്പില്‍ 137 പേര്‍ക്കും ഈഴുവത്തിരുത്തി  ക്യാമ്പില്‍ 111 പേര്‍ക്കുമായാണ് ആദ്യഡോഡ് കോവിഷീല്‍ഡ് നല്‍കിയത്. ഭിന്നശേഷികാര്‍ക്കും, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നഗരസഭ കൂടിയാണ് പൊന്നാനി.