സമര്‍ത്ഥരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന അയ്യന്‍ങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020-21 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക്/സി+(ഇ+) ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് ലഭിച്ചവര്‍ ആയിരിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസല്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് നാല്, ഏഴ് ക്ലാസുകളിലെ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 18നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,00,000(ഒരു ലക്ഷം) രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/നഗരസഭകളിലെ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.
