തൃശ്ശൂർ: ക്ഷീരവികസന വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് സമാശ്വാസ കാലിത്തീറ്റ പദ്ധതി പഴയന്നൂര്‍ ബ്ലോക്കില്‍ ആരംഭിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. ഏപ്രില്‍ മാസത്തില്‍ ക്ഷീര സംഘങ്ങളില്‍
പാലളന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലളവിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ 400 രൂപ വീതം ഒരു ചാക്കിന് സബ്സിഡിയായി നല്കി.
പഴയന്നൂര്‍ ബ്ലോക്കില്‍ 1416 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തോന്നൂര്‍ക്കര ക്ഷീര സംഘത്തില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിജിത, ക്ഷീരവികസന ഓഫീസര്‍ അനൂപ്, സംഘം പ്രസിഡന്റ് മുരളീധരന് എന്നിവര്‍ പങ്കെടുത്തു. കോവിഡ് ദുരിത കാലത്ത് കര്‍ഷകര്‍ക്ക് ഏറെ കൈത്താങ്ങാവുന്ന പദ്ധതിയുടെ തുടര്‍ച്ചയെന്നോണം ബ്ലോക്ക് പഞ്ചായത്തിന്റെ കാലിത്തീറ്റ സബ്സിഡി പദ്ധതി ഓഗസ്റ്റ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.