കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി (രാധാലക്ഷ്മി വിലാസം) കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ കോട്ടയം മഹാത്മാ സര്‍വകലാശാലയുടെ അംഗീകാരമുളള മൂന്ന് വര്‍ഷം ദൈര്‍ഘ്യമുളള ബി എ വായിപ്പാട്ട് (വോക്കല്‍), വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം കോഴ്‌സുകള്‍ക്കും നാല് വര്‍ഷം ദൈര്‍ഘ്യമുളള ബി എഫ് എ ചിത്രകലാ, കില്‍പ്പകല, പരസ്യകല എന്നീ കോഴ്‌സുകള്‍ക്കും പ്ലസ് ടു തത്തുല്യ യോഗ്യത പാസായിട്ടുളള കല അഭിരുചിയുളള വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനത്തിന് അവസരം.
ഡിഗ്രി പ്രവേശനത്തിനായി നിയോഗിച്ചിട്ടുളള വിദഗ്ധ സമിതി നടത്തുന്ന പ്രായോഗി അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനത്തിനുളള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.എഫ്.എ ഒന്നാം വര്‍ഷം ചിത്രകല, ശില്‍പ്പകല, പരസ്യകല ഇന്റഗ്രേറ്റഡ് കോഴ്‌സിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന പെയിന്റിംഗ് കാലിഗ്രഫി എന്നീ വിഷയങ്ങള്‍ക്ക് പ്രായോഗിക പരീക്ഷയുണ്ടാകും.
അപേക്ഷ www.rlvcollege.com ല്‍ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അപേക്ഷ ഫോം തുകയായ 55 രൂപ പ്രിന്‍സിപ്പാള്‍, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് തൃപ്പൂണിത്തുറ – എസ്.ബി.ഐ തൃപ്പൂണിത്തുറ അക്കൗണ്ട് നമ്പര്‍ 57058072090, ഐ.എഫ്എസ്.സി എസ്.ബി.ഐ.എന്‍ 0070156 നമ്പരിലേക്ക് അടയ്ക്കുകയും പൂരിപ്പിച്ച അപേക്ഷ ഫീ അടച്ച രസീത് principalrlv@gmail.com ഇ-മെയിലിലേക്ക് അയക്കണം. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള