മുള്ളൂര്‍ക്കര പഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഭീന്നശേഷിക്കാര്ക്കുള്ള പദ്ധതികളുടെ ഭാഗമായി ഉപകരണങ്ങള്‍ വിതരണം ചെയ്തു.
സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍, മോട്ടോര്‍ വീല്‍ചെയര്‍, വീല്‍ ചെയര്‍, ശ്രവണ സഹായി എന്നിവയുടെ വിതരണോദ്ഘാടനം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാദിയ അമീര്‍, ശശികല സുബ്രഹ്മണ്യന്, ബ്ലോക്ക് മെമ്പര്‍ എം എ നസീബ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ മൊഹിയുദ്ദീന്‍, ഷിജി നാരായണന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രതിഭ മനോജ് നന്ദി പറഞ്ഞു.
