ദേശ സാല്‍കൃത ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്തു വരുന്ന വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ബാങ്ക് ലയനം വഴി നിലവിലുള്ള അക്കൗണ്ട് നമ്പര്‍, ഐ എഫ് സി കോഡ് എന്നിവയില്‍ മാറ്റം വന്നിട്ടുള്ളവര്‍ പുതിയ ബാങ്ക് പാസ് ബുക്ക് അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2734587