വൈത്തിരി , പൊഴുതന, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളിലെ തോട്ടം മേഖലയ്ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇവിടങ്ങളില്‍ പ്രാഥമിക സമ്പര്ക്കത്തില്പ്പെടാത്ത 75 ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് തോട്ടം മേഖലയില്‍ പ്രവൃത്തി നിര്‍വഹിക്കാന്‍ അനുമതി നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ തോട്ടം മേഖല കൂടുതലായതിനാലും വിളവെടുപ്പ് സമയമായതിനാലുമാണ് ലോക്ഡൗണ്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യാ എട്ടില്‍ കൂടുതലായ സാഹചര്യത്തിലാണ് ഈ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
