വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് കോളേജ് 2018-19 അധ്യയന വര്‍ഷത്തേക്ക് ലക്ചര്‍ ഇന്‍ കൊമേഴ്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, ലേഡീസ് ഹോസ്റ്റല്‍ മേട്രണ്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിനായി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. ഉയര്‍ന്ന പ്രായപരിധി 56 വയസ്സ്. ഫോണ്‍ 04869253710, 9400006432.
