ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നജീബ് കാന്തപുരം എം.എല്‍.എയുടെ ഓഫീസില്‍ സ്റ്റുഡന്റ്സ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുക.
അപേക്ഷാ സമര്‍പ്പണത്തോടപ്പം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. സുബൈര്‍ മാസ്റ്റര്‍, എ.കെ റബീഹത്ത് മാസ്റ്റര്‍, സി.പി അന്‍വര്‍ മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, ഷബീര്‍ മാസ്റ്റര്‍, നബീല്‍ വട്ടപ്പറമ്പ് ഷിജാസ് നാലകത്ത്, സല്‍മാന്‍ ഒടമല, സഫ്‌വാന്‍ ഏലംകുളം, നബീല്‍ ഏലംകുളം, യാസര്‍ ഏലംകുളം എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 9846955728, 9809824726, 9037876774.