ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൂൺ അധിഷ്ഠിത ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ പരിശീലനം ഓഗസ്റ്റ് 27 ന് ഓൺലൈനായി സംഘടിപ്പിക്കും.
അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാംഘട്ടമായി ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന കൂൺ ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info സന്ദർശിക്കുക. ഫോൺ: 7403180193, 9605542061.