2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും, കേരള ആട്ടോ മൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കും നാലാംഘട്ട കോവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവിൽ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികൾ വീണ്ടും അപേക്ഷിക്കേണ്ടെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ചെയർമാൻ അറിയിച്ചു.