കാസര്‍കോട് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ ഉപയോഗത്തിനായി കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന് പുറത്ത് സപ്ലൈ ഓഫ് ഓള്‍ ഇന്‍ വണ്‍ പി.സി ആന്‍ഡ് മള്‍ട്ടി ഫങ്ഷന്‍ ലേസര്‍ പ്രിന്റര്‍ എന്ന് രേഖപ്പെടുത്തണം.

ക്വട്ടേഷനുകള്‍ ആഗസ്റ്റ് 31ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് ജില്ലാ കളക്ടര്‍, കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ കളക്ടറേറ്റിലെ എം.സെക്ഷനുമായി ബന്ധപ്പെടണം.