ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്‌സൈറ്റായ https://www.keralatourism.org/responsible-tourism/ ലൂടെ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847398283