ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേര്‍ന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന ലോകമേ തറവാട് വേദിയില്‍ നാളെ (27ആഗസ്റ്റ്2021 ) സ്പീക്കര്‍ എം ബി രാജേഷ് സന്ദര്‍ശനം നടത്തും. രാവിലെ 11.30 മുതല്‍ 12.30 വരെയാണ് സ്പീക്കറുടെ സന്ദര്‍ശനം. ഇവിടെ ചേരുന്ന യോഗത്തില്‍ പി. പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എ എം ആരിഫ് എംപി, എച്ച് സലാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ സൗമ്യ രാജ് എന്നിവർ പങ്കെടുക്കും.