ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കലക്‌ട്രേറ്റിലെ വാര്‍റൂമിലേക്ക് ലാപ്‌ടോപ്പുകളും ഓഫീസ് സാമഗ്രികളും സംഭാവന നല്‍കി ജി.ടെക് ഗ്രൂപ്പ് ഓഫ് ടെക്നോളജി. ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജി.ടെക് പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് രണ്ട് ലാപ്‌ടോപ്പുകള്‍, 15 ഓഫീസ് കസേരകള്‍, കോണ്‍ഫറന്‍സ് മേശ, ഫാനുകള്‍ തുടങ്ങിയവയാണ് കൈമാറിയത്. ജി.ടെക് സി.ഇ.ഒ വിഷ്ണു, ഇ.വൈ.ജി.ഡി.എസ്.പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി മറിയ ഉമ്മന്‍, അരുണ്‍, റയ്മണ്ട് ഡണ്‍സ്റ്റന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.