തിരുവനന്തപുരം: പേട്ട റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ തകര്‍ന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അപ്രോച്ച് റോഡിന്റെ തകര്‍ന്നുപോയ ഭാഗത്തെ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ മാസത്തോടുകൂടി 45 മീറ്റര്‍ നീളത്തില്‍ ഭിത്തി കെട്ടി പാലം പൂര്‍ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയും. ഇതു ലക്ഷ്യംവച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടായിരുന്നു.