ഓടപ്പള്ളം: ഓടപ്പള്ളം സര്‍ക്കാര്‍ ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യകാരനും അദ്ധ്യാപകനുമായ ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന് സുരാജ് നടുക്കണ്ടി, ടി.എന്‍ ദീപ, ഒ.പി സുജിത്ത്, വിദ്യാരംഗം സ്കൂള്‍ കോ-ഓഡിനേറ്റര്‍ എം.എ പുഷ്പ, ചന്ദന ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, ലൈബ്രറി നവീകരണം, സാഹിത്യകൃതികളുടെ പുറംചട്ട നിര്‍മ്മാണം, സാഹിത്യക്വിസ്, കുട്ടികളുടെ രചനകളുടെ അവതരണം, കാവ്യാലാപനം തുടങ്ങിയവ നടത്തി.
