കൊച്ചി: ആലൂവ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി പരിഹാരം – 2018 ജൂലൈ 4ന് ആലൂവ സിവില്‍ സ്റ്റേഷന് അനക്സില്‍ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല പരാതിപരിഹാര പരിപാടി. ജില്ലാകളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നല്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് കളക്ടറെ സമീപിച്ച് പരാതികള്‍ നല്‍കാം. ആലുവ താലൂക്ക് തല ഫയല്‍ അദാലത്തും ഇതോടൊപ്പം സംഘടിപ്പിക്കും
