പാലക്കാട്: ആരോഗ്യ വകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എന്‍. പരിശീലന കേന്ദ്രങ്ങളില്‍ തുടങ്ങുന്ന ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഓരോ സ്കൂളുകളിലും ഒരു സീറ്റ് വീതമാണ് സംവരണം ചെയ്തിട്ടുള്ളത്. ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സെപ്തംബര്‍ 10 ന് മുന്‍പായി അപേക്ഷ നല്‍കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും ഫോണ്‍ – 0491 2971633.
