സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനു തുടക്കമായി. 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രവൃത്തി പുരോഗതി പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നേരിട്ടെത്തി വിലയിരുത്തി. ജനപ്രതിനിധികള്‍, വില്ലേജ് അധികൃതര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുമായി എം.എല്‍.എ സംസാരിച്ചു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുല്‍സു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.ടി. അമീര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം. അബ്ദുറഹിമാന്, മെമ്പര്‍മാരായ പി.ടി. ഷഹനാസ്, കെ. ഫസീല ടീച്ചര്‍, കെ.പി. ജസീന, കെ.ടി. സൈഫുന്നീസ,
കെ.ടി. മൊയ്തു മാസ്റ്റര്‍, പി. ഷമീം, ടി.പി. മാനുഹാജി, കുഞ്ഞി മൊയ്തീന് മാസ്റ്റര്‍, സൈനുദ്ദീന്‍ ചോലപ്ര, വിനു പുല്ലാനൂര്‍, ഷാഫി മാസ്റ്റര്‍, റഫീഖ്, യൂസഫലി, ബാബു ഏര്‍ക്കോട്ടില്‍, മുബഷിര്‍ കോട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു