വിതരണം ചെയ്യുന്നത് 17 പട്ടയങ്ങൾ
എറണാകുളം : കുന്നത്തുനാട് താലൂക്ക് തല പട്ടയമേള സെപ്റ്റംബർ 14 ചൊവ്വാഴ്ച താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ചു എൽദോസ് പി കുന്നപ്പിള്ളി എം. എൽ എ ഉത്‌ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം. പി മുഖ്യാഥിതി ആയിരിക്കും. പി. വി ശ്രീനിജൻ എം. എൽ. എ പട്ടയ വിതരണം നിർവഹിക്കും. പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടി. എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ 10പേർക്കുള്ള പട്ടയം ആണ് വിതരണം ചെയ്യുന്നത്. ബാക്കിയുള്ള പട്ടയങ്ങൾ അതാതു വില്ലേജ് ഓഫീസുകൾ വഴി വിതരണം ചെയ്യും.
ചടങ്ങിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി,വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌വി. ആർ അശോകൻ, പെരുമ്പാവൂർ മുൻസിപ്പൽ കൗൺസിലർ പോൾ പാത്തിക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയ പി എം സലിം, കെ കെ അഷറഫ്, സി. കെ രാമകൃഷ്ണൻ,സി. കെ അസിം,എൻ കരുണാകരൻ, സി എ സുബൈർ, എം. എ അഷറഫ്, എൻ. ടി കുര്യച്ചൻ, ജോയ് ജോസഫ്, മുണ്ടക്കൽ രാധാകൃഷ്ണൻ, പി അനിൽകുമാർ, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹസിൽദാർ എം. സി ജ്യോതി തുടങ്ങിയവർ പങ്കെടുക്കും.