എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂവാറ്റുപുഴ താലൂക്കുതല പട്ടയമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഭൂരഹിതരായ 12 കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. ചൊവ്വാഴ്ച്ച രാവിലെ 11.30 ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന

ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ പട്ടയമേള ഉദ്ഘാടനം ചെയ്യും. എം.പിമാരായ ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.ഈ വർഷം അവസാനത്തോടെ നിർദ്ധനരായ 30 കുടുംബങ്ങൾക്കുകൂടി പട്ടയം നൽകുന്നതിനുള്ള നടപടികൾ മൂവാറ്റുപുഴ താലൂക്കിൽ പുരോഗമിക്കുകയാണ്.

പട്ടയമേളയിൽ മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി എൽദോസ്, മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ബിന്ദു, മൂവാറ്റുപുഴ തഹസിൽദാർ സതീശൻ കെ.എസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാന്റി അബ്രഹാം, ആശ സനിൽ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വാർഡ് കൗൺസിലർ ആർ. രാകേഷ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ടി. എം ഹാരിസ്, എം. ആർ പ്രഭാകരൻ, പി. എസ് സലിം ഹാജി, എം.എം. സീതി, ഷൈൻ ജേക്കബ്, ഇമ്മാനുവൽ പാലക്കുഴി, കുഞ്ഞൻ ശശി, സുനിൽ എടപ്പാലക്കാട്ട്, വിൽസൺ നെടുങ്കല്ലേൽ, ബേബി മാത്യു എന്നിവർ സന്നിഹിതരാകും.