മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം,കോട്ടയം,കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ്  മിഡ് വൈഫറി കോഴ്‌സ് 2018-19 ലേക്കുള്ള പ്രവേശനത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും, ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് 2 പരീക്ഷ പാസായിരിക്കണം. പ്ലസ് 2ന് ശേഷം ഇന്ത്യന്‍ നഴ്‌സിംഗ്, കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എഎന്‍എം കോഴ്‌സ് പാസായവര്‍ക്കും         അപേക്ഷിക്കാം. അപേക്ഷകര്‍ 2018 ഡിസംബര്‍ 31-ന് 17 വയസ് പൂര്‍ത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എഎന്‍എം കോഴ്‌സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല.
മൂന്ന് ശതമാനം സീറ്റ് 40 ശതമാനം മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍  (ംംം.റാല.സലൃമഹമ.ഴീ്.ശി)  നിന്നും ഡൗലോഡ് ചെയ്യാം. വുതാണ്. അപേക്ഷകര്‍ അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസല്‍ ട്രഷറി ചലാന്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോ പതിപ്പിച്ച് ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അസല്‍ ട്രഷറി ചലാന്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു/തത്തുല്യം, ജാതി, സ്വദേശം,താമസം, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25നകം തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം.     കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിലും (www.dme.kerala.gov.in), ജിഎന്‍എം  2018   പ്രോസ്‌പെക്ട്‌സിലും ലഭിക്കും. ഫോണ്‍:  0471 2528575.