മീനങ്ങാടി: മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ‘മഴക്കാലരോഗ ബോധവല്‍ക്കരണം മാജിക്കിലൂടെ’ പരിപാടി ഏഴിനു രാവിലെ 11.30ന് കല്‍പ്പറ്റ പ്രസ്ക്ലബ്ബില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. എല്ലാ വര്‍ഷവും ടൗണുകള്‍, കോളനികള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിപാടി നടത്തിവരുന്നുണ്ട്. മജീഷ്യന്‍ ശശി താഴത്തുവയല്‍ അവതരിപ്പിക്കുന്ന പരിപാടി വയനാട് ഡ്രീംസ് ചാരിറ്റബിള്‍ സൊസൈറ്റിയും താഴത്തുവയല്‍ ബോധി ഗ്രന്ഥശാലയും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
