അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ്-2 തസ്തികയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും ബാര്‍ അംഗത്വവും. 2018 ജനുവരി ഒന്നിനകം ഏതെങ്കിലും ക്രിമിനല്‍ കോടതികളില്‍ അഭിഭാഷകവൃത്തിയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
2018 ജനുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയായിരിക്കണം. 36 വയസ് കവിയാനും പാടില്ല. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയിലുള്‍പ്പെട്ടവര്‍ക്ക് വയസിളവ് ലഭിക്കും. അപേക്ഷ  ജൂലൈ 20 നകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.