ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമയും. പി.ആര്.ഡിയുടെ മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ ജോലിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പ് റൈറ്റിംഗ്, ഇന്റര്‍നെറ്റും വെബ്സൈറ്റും ഉപയോഗിച്ചുള്ള പരിചയം എന്നിവ വേണം.
ഉയര്‍ന്ന പ്രായപരിധി 38 വയസ്. പ്രതിമാസ പരമാവധി വേതനം: 14,000 രൂപ. ഒഴിവുകളുടെ എണ്ണം: ഒന്ന്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 13. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ് മന്ദിരം, പാര്‍ക്ക് അവന്യൂ, എറണാകുളം, കൊച്ചി 682011. ഇ മെയില്‍ dio.ekm@gmail.com.
റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.
റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കണം. റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് താമസസൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനധോവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 17-ന് രാവിലെ 10-ന് കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.
ഇലക്ട്രീഷ്യന്; താത്കാലിക നിയമനം
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഇലക്ട്രീഷ്യന് തസ്തികയില്‍ പ്രതിദിനം 385/- രൂപ നിരക്കില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 23-ന് രാവിലെ 11-ന് ആശുപത്രി ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489. യോഗ്യത ഐ.ടി.ഐ, ഇലക്ട്രിക്കല്‍. പ്രായപരിധി 18നും 56 വയസിനും ഇടയില്‍.
ആയുര്‍വേദ തെറാപ്പിസ്റ്റ്; താത്കാലിക നിയമനം
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഫീമെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ പ്രതിദിനം 385/- രൂപ നിരക്കില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 19-ന് രാവിലെ 10-ന് ആശുപത്രി ഓഫീസില്‍ നടത്തും. നിലവില്‍ ഈ സ്ഥാപനത്തില്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489. യോഗ്യത ഐ.ടി.ഐ, ഇലക്ട്രിക്കല്‍. പ്രായപരിധി 18നും 56 വയസിനും ഇടയില്‍.