കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ചുമത്തി.

കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്,കുളക്കട, കുമ്മിള്‍, നിലമേല്‍, ഉമ്മന്നൂര്‍, പൂയപ്പള്ളി, മൈലം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴ ഈടാക്കുകയും 122 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ. എസ്. പുരം, നീണ്ടകര, തഴവ, തൊടിയൂര്‍, തേവലക്കര, തെക്കുംഭാഗം ഭാഗങ്ങളിലെ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. 106 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലത്ത് ഇരവിപുരം, പനയം പ്രദേശങ്ങളിലെ 30 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ 10 കേസുകളില്‍ താക്കീതു നല്‍കി.
അഞ്ചല്‍, ഏരൂര്‍ ഭാഗങ്ങളില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി.