കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്തില്‍ കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.പഞ്ചായത്തിന്റെ പൗരാവകാശ രേഖ പ്രസിഡന്റ് പി. എസ്. പ്രശോഭക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അധ്യക്ഷയായ പ്രസിഡന്റ് പി.എസ്. പ്രശോഭ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവന്‍ പിള്ള, പ്രിജി ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. തങ്കപ്പന്‍ എം. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമന കുട്ടന്‍ പിള്ള, എസ്. എസ്. സുവിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.