കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവസാനഘട്ട മത്സരത്തിലേക്ക് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തതായി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ അറിയിച്ചു. ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി (കോഴിക്കോട് സങ്കീര്‍ത്തന), ഒരു നാഴി മണ്ണ് (തിരുവനന്തപുരം സംഘകേളി), രാമേട്ടന് (ഓച്ചിറ സരിഗ), നിര്‍ഭയ ( സൗപര്‍ണ്ണിക തിരുവനന്തപുരം), കരുണ ( കാളിദാസ കലാകേന്ദ്രം, കൊല്ലം), ഈഡിപ്പസ് (കെ. പി. എ. സി. കായംകുളം), ആഴം (അങ്കമാലി അക്ഷയ), വാക്ക് പൂക്കും കാലം (കെച്ചിന്‍ സംഘവേദി), കോലം (കണ്ണൂര്‍ സംഘചേതന), രാമാനുജന് തുഞ്ചത്ത് എഴുത്തച്ഛന് ( അക്ഷരകല, തിരുവനന്തപുരം) എന്നീ നാടകങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 29 സ്ക്രിപ്റ്റുകളാണ് ആകെ ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ അവസാനഘട്ട മത്സരം ജൂലൈ 23 മുതല്‍ തൃശൂര്‍ കെ. ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ നടക്കും.
പി.എന്‍.എക്സ്.2881/18
