ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 07) രാവിലെ 11 മണി മുതല്‍ ‘കാലിത്തൊഴുത്ത് നിര്‍മ്മാണം ക്ഷീര കര്‍ഷകര്‍ അറിയേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30 വരെ ഫോണ്‍ മുഖേനയോ 9947775978 എന്ന നമ്പറിലേക്ക് പേരും വിലാസവും അയച്ച് നല്‍കിയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04762698550.