അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർക്ക് ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നേരത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരിഷ്‌കരണമെന്ന് മന്ത്രി വ്യക്തമാക്കി.

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള അക്രഡിറ്റഡ് ഓവർസിയർ തസ്തിക, എ.യു.ഇ.ജി.എസ് ഓവർസിയർ എന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നും പരിഷ്‌കരിക്കാനും തീരുമാനിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ള കരാർ ജീവനക്കാർക്ക് വേതന വർധനവ് അനുവദിച്ച തീയതി മുതൽ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാർക്കും വേതന വർധനവ് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അറിയിച്ചു.