ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഒരുലക്ഷം ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘പുനര്‍ജനി ചാത്തന്നൂര്‍’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ചാത്തന്നൂര്‍, ചിറക്കര, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, പൂതക്കുളം പഞ്ചായത്തുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലും ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂര്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തിലാണ് ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ശാസ്ത്രീയപരിചരണം സംബന്ധിച്ച പരിശീലന പരിപാടികളും നടക്കും. ചാത്തന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ അതാത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഒക്ടോബര്‍ 09 ജി. എസ.് ജയലാല്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിക്കും.