കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ചുമത്തി.
ചടയമംഗലം, കരീപ്ര, ഇട്ടിവ, കടയ്ക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, നിലമേല്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതു കേസുകളില്‍ പിഴ ഈടാക്കി. 110 കേസുകള്‍ക്ക് താക്കീത് നല്കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ ഒരു കേസിന് പിഴ ചുമത്തുകയും 23 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി ടൗണില്‍ ഒരു കേസിന് പിഴ ചുമത്തി. എട്ട് കേസുകള്‍ക്ക് താക്കീത് നല്കി.
പത്തനാപുരത്തെ പിടവൂര്‍, ആവണീശ്വരം, വിളക്കുടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്കി.