തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച (10.10.2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ഒമ്പത് ദുരിദാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 114 കുടുംബങ്ങളിലെ 452 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിരമായി തുടരുന്ന ആറ് കാമ്പുകളില്‍ 581 പേരുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.